സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞെന്ന് പിണറായി; കണ്ണൂരില്‍ മാത്രം ഒന്‍പത്

സംസ്ഥാനത്ത് രാഷ്്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞതായി മന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായതായി പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞിരിക്കുകയണെന്നും നിയമസഭയില്‍ അറിയിച്ചു. ഷുഹൈബ് വധത്തില്‍ കേന്ദ്ര ഏജന്‍സിയേക്കൊണ്ട് അന്വേഷിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

728*90

ഷുഹൈബ് വധത്തില്‍ പോലീസിന്‍റെ അന്വേഷണം തൃപ്തികരമാണ്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകും. പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്തേട്ട സാഹചര്യമില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ ബിജെപി, സിപിഎം, എസ് ഡി പി ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.